ശുചീകരണ തൊഴിലാളികൾ ജൂലൈ - 1 ന് കരിദിനം ആചരിക്കും.. ഐ. എൻ. റ്റി. യു. സി.

ശമ്പളപരിഷ്ക്കരണം നടപ്പിലാക്കുവാൻ സർക്കാർ കാണിക്കുന്ന അലംഭാവ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് നഗരസഭ, കോർപറേഷൻ ശുചീകരണ തൊഴിലാളികൾ ജൂലൈ - 1 ന് സൂചനാ സമരം എന്ന നിലക്ക് കരിദിനം ആചരിക്കുവാൻ കേരള മുനിസിപ്പൽ ആൻഡ്  കോർപറേഷൻ വർക്കേഴ് സ്  (കോൺഗ്രസ്‌, ഐ. എൻ. റ്റി. യു. സി.) സംസ്ഥാന പ്രതിനിധി സമ്മേളനം തീരുമാനിച്ചു. റ്റി. എ. രാധാകൃഷ്ണന്റെ  അധ്യക്ഷതയിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ശ്രീ. ചാണ്ടി ഉമ്മൻ എം. എൽ. എ. ഉത്ഘാടനം ചെയ്തു. കെ. ദേവദാസൻ, കെ. ജെ. ജെയിംസ്, കെ. ആർ. പദ്മകുമാർ, കെ. എൻ. എ അമീർ, വിജയൻ ഇളയിടം, സി. റ്റി. പവിത്രൻ, വി. എം. മുഹമ്മദ്‌, എ. റ്റി. ജോയ്, അടൂർ വിജയപ്രസാദ്, വി. സദാശിവൻ, കെ. ബി. ഷാഹീർ എന്നിവർ സംസാരിച്ചു. കെ. രോഷിണി സ്വാഗതവും, പി. അനിതകുമാരി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

WB AD


 


 

LIVE