2024 വായനാവാരം - മാസാചരണം

ഗവൺമെൻറ് സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ
വായനവാരാഘോഷം അഥവാ 
കാർണിവാലസ്ക് '24 ൽ രണ്ടാംഘട്ട പരിപാടിയായ സാഹിത്യോത്സവം സ്കൂൾ പ്രിൻസിപ്പൽ ശ്രീ സുധീഷ് ബാബു സി പി ഉദ്ഘാടനം ചെയ്തു.  ജൂൺ 26 മുതൽ 28 വരെ വടകര കൃതി ബുക്സുമായി ചേർന്ന് നടത്തുന്ന സാഹിത്യോത്സവത്തിൻ്റെ രണ്ടാം ദിവസം പ്രശസ്ത എഴുത്തുകാരൻ ശ്രീ മുഹമ്മദ് അബ്ബാസ് വായനയുടെ ഉന്മാദം, പ്രസക്തി, പ്രപഞ്ചം"എന്ന വിഷയത്തെ ആസ്പദമാക്കി സാഹിത്യചർച്ച നടത്തി. നാളെ ജൂൺ 28 ്ന് എഴുത്തുകാരിയും പ്രസാധകയുമായ സനിത അനൂപ്  സാഹിത്യോത്സവത്തിൽ സംബന്ധിക്കുന്നു. അന്ന് സ്കൂളിലെ വിദ്യാർത്ഥികൾ നടത്തുന്ന ബുക്ക്സ്റ്റഗ്രാം ചലഞ്ച് എന്ന പുസ്തക സമാഹരണ പരിപാടിയാണ്. അടുത്തുള്ള സ്കൂളുകളിലെ  സാഹിത്യ തല്പരരായ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഈ പരിപാടിയിൽ സംബന്ധിക്കാവുന്നതാണ്. ജൂലൈ 5 ്ന് മെഹഫിൽ കോഴിക്കോടിന്റെ സംഗീത പരിപാടിയോടുകൂടി കാർണിവലസ്ക് '24 സമാപിക്കുന്നു.

Post a Comment

Previous Post Next Post

WB AD


 


 

LIVE