ഗവൺമെൻറ് സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ കാർണിവാലസ്ക് '24 വായനാവാരം - മാസാചരണ പരിപാടി ജൂൺ 19 മുതൽ ജൂലൈ 5 വരെ

ഗവൺമെൻറ് സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ
കാർണിവാലസ്ക് '24 ൽ രണ്ടാംഘട്ട പരിപാടിയായ സാഹിത്യോത്സവം സ്കൂൾ പ്രിൻസിപ്പൽ സുധീഷ് ബാബു സി പി ഉദ്ഘാടനം ചെയ്തു. ജൂൺ 26 മുതൽ 28 വരെ വടകര കൃതി ബുക്സുമായി ചേർന്ന് സാഹിത്യോത്സവത്തിൻ്റെ ആദ്യദിവസം ഡോ അരുൺലാൽ മൊകേരി "വിദ്യാഭ്യാസം സാഹിത്യം വിവർത്തനം" എന്ന വിഷയത്തെ ആസ്പദമാക്കി സാഹിത്യചർച്ച നടത്തി. നാളെ ജൂൺ 27ആം തീയതി പ്രശസ്ത എഴുത്തുകാരൻ  മുഹമ്മദ് അബ്ബാസ് കുട്ടികളുമായി സംവദിക്കുന്നു. June 28 ്ന് പ്രസാധകയായ സനിത അനൂപ് സാഹിത്യോത്സവത്തിൽ സംബന്ധിക്കുന്നു. അന്ന് സ്കൂളിലെ വിദ്യാർത്ഥികൾ നടത്തുന്ന ബുക്ക്സ്റ്റഗ്രാം ചലഞ്ച് ഉണ്ട്. അടുത്തുള്ള സ്കൂളുകളിലെ സാഹിത്യ തല്പരരായ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഈ പരിപാടിയിൽ സംബന്ധിക്കാവുന്നതാണ്. ജൂലൈ 5 ്ന് മെഹഫിൽ കോഴിക്കോടിന്റെ സംഗീത പരിപാടിയോടുകൂടി കാർണിവലസ്ക് '24 സമാപിക്കും

Post a Comment

Previous Post Next Post

WB AD


 


 

LIVE