പി.ബാലൻ മാസ്റ്റർ സ്മൃതിസദസ്സ് 29 ശനിയാഴ്ച വടകര ടൗൺഹാൾ



മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്കാരം നേടിയ അറിയപ്പെടുന്ന സോഷ്യലിസ്റ്റ് ദാർശനികനും വടകരയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന പി.ബാലൻ മാസ്റ്റർക്ക് സ്മരണാഞ്ജലി അർപ്പിച്ചു കൊണ്ട് സ്മൃതിസദസ്സ് സംഘടിപ്പിക്കുകയാണ്.29-6-24ന് ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് വടകര ടൗൺഹാളിലാണ് സ്മൃതിസദസ്സ് സംഘടിപ്പിക്കുന്നത്.  ബാലൻമാസ്റ്ററുടെ സംഘടനാപാടവങ്ങളിൽ എടുത്ത് പറയേണ്ട കാര്യമാണ് 2010മുതൽ വടകരയിൽ നടന്നുവരുന്ന ഹരിതാമൃതം പരിപാടിയുടെ ചീഫ് കോ ഓർഡിനേറ്റർ.സഹകരണപ്രസ്ഥാനങ്ങൾ വിദ്യാഭ്യാസസ്ഥാപനങ്ങൾ, കലാസാംസ്കാരികസംഘടനകൾ, സന്നദ്ധസംഘടനകൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ  രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, വ്യാപാരി സംഘടനകൾ അടക്കമുള്ള പൊതുസമൂഹത്തെ ഹരിതാമൃതത്തോട് ചേർത്ത് നിർത്തുന്നതിനായി ബാലൻമാസ്റ്റർ നടത്തിയ അശ്രാന്തപരിശ്രമം ഏറെ ശ്ളാഘനീയമാണ്. ട്രസ്റ്റിന്റെ ഒട്ടനവധി പ്രവർത്തനങ്ങൾ വിജയത്തിലെത്തിക്കുന്നതിൽ നിസ്തുലമായ പങ്കാണ് അദ്ദേഹം വഹിച്ചത്. അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മൂന്ന് ദിവസം നീണ്ടുനിന്ന പ്രകൃതി സൗഹൃദശിൽപ്പശാലയിൽ ബാലൻമാസ്റ്റർക്ക് പ്രത്യേക ആദരവ് നൽകിയിരുന്നു. ട്രസ്റ്റ് ഏർപ്പെടുത്തിയ സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ് പുരസ്കാര ത്തിന്റെ ജേതാക്കളെ നിശ്ചയിച്ച മൂന്നംഗസമിതിയിലെ അംഗമായിരുന്നു അദ്ദേഹം പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം പലപ്പോഴായി അനുവിച്ചറിഞ്ഞവരാണ് നാം .പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാപരിപാടികളിലും മുൻപന്തിയിൽ അദ്ദേഹമുണ്ടായിരുന്നു.എല്ലാ മേഖലയിലും മികച്ച അദ്ധ്യാപകനായിരുന്നു.  ആധുനിക ശാസ്ത്രത്തെയും പൈതൃകവിജ്ഞാനങ്ങളെയും കോർത്തിണക്കിക്കൊണ്ട് ജനോപകാരപ്രദമായ നിലയിൽ ആവിഷ്കാരം നടത്തി സർവ്വരുടെയും അംഗീകാരം നേടിയെ ടുത്തുകൊണ്ട് പൊതുജനങ്ങളെ വിദ്യാഭ്യാസം ചെയ്യാൻ ജീവിതാന്ത്യം വരെ പരിശ്രമിച്ച മനുഷ്യസ്നേഹിയും പ്രകൃതിസ്നേഹിയും മഹാനായ അദ്ധ്യാപകനുമായിരുന്നു  ഇക്കഴിഞ്ഞദിവസം ആകസ്മികമായി നമ്മെ വിട്ടുപിരിഞ്ഞ പി.ബാലൻമാസ്റ്റർ. അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന സ്മൃതിസദസ്സിൽ താങ്കളുടെയും സഹപ്രവർത്തകരുടെയും മഹനീയ സാന്നിദ്ധ്യം വിനയപുരസ്സരം ക്ഷണിക്കുന്നു. പുറന്തോടത്ത് ഗംഗാധരൻജനറൽ കൺവീനർ.ഹരിതാമൃതം സ്ഥിരംസമിതി.

Post a Comment

Previous Post Next Post

WB AD


 


 

LIVE