വടകര: കെ.കെ രമ എം.എല്‍.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിന്റെ ആഭിമുഖ്യത്തില്‍ വടകര നിയോജകമണ്ഡലത്തിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലുും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന പരിപാടിയായ വിജയാരവം ജൂൺ 30ന് രാവിലെ 9മണിക്ക് വടകര ടൗണ്‍ഹാളില്‍ നടക്കും. വിജയാരവത്തിന്റെ ഉദ്ഘാടനവും നൂറുമേനി നേടിയ സ്‌കൂളുകള്‍ക്കുള്ള വൈബിന്റെ അനുമോദനവും നിയുക്ത എം.പി ഷാഫി പറമ്പില്‍ നിര്‍വഹിക്കും. ഡോ.ശശികുമാര്‍ പുറമേരി കുട്ടികള്‍ക്കുള്ള ബോധവത്കരണ ക്ലാസ് നടത്തും. വൈബ് അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.ടി മോഹന്‍ദാസ് അധ്യക്ഷനാകും. ജനപ്രതിനിധികൾ, ജില്ലയിലെ വിവിധ വിദ്യാഭ്യാസ ഓഫീസർമാർ പരിപാടിയിൽ പങ്കെടുക്കും. വിജയാരവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വൈബ് സംഘാടകര്‍ അറിയിച്ചു. വടകര നിയോജക മണ്ഡലത്തില്‍ താമസിക്കുകയും മണ്ഡലത്തിനു പുറത്തെ സ്‌കൂളുകളില്‍ പഠിച്ച് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ എസ്.എസ്.എല്‍.സി, പ്ലസ്ടു, വോക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാര്‍ഥികളെയും ചടങ്ങില്‍ അനുമോദിക്കും.
മണ്ഡലത്തിൽ താമസിച്ചു പുറത്തുള്ള വിദ്യാലയങ്ങളിൽ പഠിച്ച വിദ്യാർത്ഥികൾ തങ്ങളുടെ ഫോട്ടോ അടക്കം ബയോഡാറ്റ 9188857597 എന്ന നമ്പരില്‍ വാട്‌സ് ആപ്പ് അയക്കുകയോ, താഴെ തന്നിരിക്കുന്ന Qr കോഡ്/ലിങ്ക് ഉപയോഗിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുകയോ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
Post a Comment