ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകില്ല, അന്വേഷിക്കും: ജയിൽ ഡിജിപി



കണ്ണൂർ: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകില്ലെന്ന് ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ. ടി പി കേസ് പ്രതികളുടെ പേര് ലിസ്റ്റിൽ നിന്ന് ഒഴിവാക്കും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം തയ്യാറാക്കിയ ലിസ്റ്റാണിത്. ഈ ലിസ്റ്റ് നൽകിയത് എന്തിനെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2024 ജനുവരിയിലാണ് കോടതി ഉത്തരവ് വന്നത്. കോടതി ഉത്തരവിന് മുമ്പാണ് ലിസ്റ്റ് തയ്യാറാക്കിയത്. കണ്ണൂർ ജയിൽ സൂപ്രണ്ടിനോട് വിശദീകരണം ചോദിക്കുമെന്നും ബൽറാം കുമാർ ഉപാധ്യായ വ്യക്തമാക്കി.ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനാണ് സര്‍ക്കാര്‍ നീക്കം നടന്നത്. ജീവപര്യന്തം തടവിന് ഹൈക്കോടതി വിധിച്ച രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ വിട്ടയക്കാനായിരുന്നു നീക്കം. ഹൈക്കോടതി വിധി മറികടന്ന് പ്രതികളെ വിട്ടയക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനെതിരെ കെ കെ രമ എംഎല്‍എ രംഗത്തെത്തിയിരുന്നു.

Post a Comment

Previous Post Next Post

WB AD


 


 

LIVE