നാദാപുരത്ത് കുഴികളിൽ വാഹനങ്ങൾ താണുപോകുന്ന സ്ഥിതി പതിവാകുന്നു..

നാദാപുരം : നാദാപുരം ടൗണിൽ നിന്നും ടെലഫോൺ എക്സ്ചേഞ്ച് വഴി കസ്തൂരിക്കുളം ഭാഗത്ത് വന്നിറങ്ങുന്ന വാട്ടർ അതോറിറ്റിയുടെ റോഡിൽ വലിയ പൈപ്പുകൾ ഇടുകയും മുകളിൽ മണ്ണിട്ട് നികത്തുകയും ചെയ്തിരുന്നു. നല്ല മഴ കാരണം ആവശ്യത്തിന് ഫില്ലാവാതിരുന്ന കുഴികളിൽ വാഹനങ്ങൾ താണുപോകുന്ന സ്ഥിതി പതിവായിരിക്കുന്നു. ഒരാഴ്ച മുമ്പ് ഇതേ റോഡിലെ പൂച്ചാക്കൂൽ മസ്ജിദിന് മുമ്പിൽ വാഹനം താണ് പോയിട്ട് വാഹന ഗതാഗതം മണിക്കൂറുകളോളം മുടങ്ങുകയും അവസാനം ക്രെയിൻ വന്ന് വലിച്ചു കയറ്റിയതുമാണ് . ഇന്ന് വീണ്ടും ഇതേ റോഡിലെ ടെലഫോൺ എക്സ്ചേഞ്ചിന് മുമ്പിൽ വലിയ പിക്കപ്പ് വീണ്ടും താണ് പോവുകയും ജെ സി ബി വന്നു ഉയർത്തുകയും ചെയ്യേണ്ടി വന്നു. ഈ റോഡിൽ പഞ്ചായത്ത് ടാറിങ്ങിന് ഫണ്ട് വെക്കുകയും ഊരാലുങ്കൾ സോസൈറ്റി വർക്ക്‌ എടുക്കുകയും മഴ കഴിഞ്ഞാൽ താറിങ്ങും ഉണ്ടാകുമത്രെ. പക്ഷെ ഇടയ്ക്കിടെ ഉണ്ടാകുന്ന വാഹനം താണ് പോക്ക് ഒഴിവായി കിട്ടാൻ വാട്ടർ അതോറിട്ടിക്കാർ കുഴികളിൽ കൂടുതൽ മണ്ണും ക്വാറി വേസ്റ്റുമൊക്കെ ഇട്ട് നല്ലവണ്ണം ഫില്ലിംഗ് ചെയ്താലേ പരിഹാരമാകൂവെന്നും അത് ഉടനെ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.*

Post a Comment

Previous Post Next Post

WB AD


 


 

LIVE