തുഞ്ചനിൽ അക്ഷര മധുരം നുകർന്ന് കുട്ടികൾ

  വായന പക്ഷാചരണത്തിൻ്റെ ഭാഗമായി കുറുന്തോടി യു.പി.സ്കൂളും , കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറിയും ചേർന്ന് സംഘടിപ്പിച്ച 'അക്ഷര മധുരം' പരിപാടി കുട്ടികൾക്ക് നവ്യാനുഭവമായി.
              പുസ്തക പ്രദർശനം ,പാടിയും പറഞ്ഞും രസിക്കാം പഠിക്കാം , സ്കൂൾ വിദ്യാർത്ഥികളുടെ ലൈബ്രറി സന്ദർശനം , സ്കൂൾ ലൈബ്രറി ക്കൊരു പുസതക സമ്മാനപൊതി സമർപ്പണം തുടങ്ങിയവ അക്ഷര മധുരം പരിപാടിയുടെ ഭാഗമായി നടന്നു.
                 മണിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എ.ശശിധരൻ മണിയൂർ പരിപാടികൾ ഉദ്ഘാടനം ചെയ്തു
        ഒ.പി. നിഖിൽ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു .
       പുസ്തക പ്രദർശനം അനുഷ ആശാരിക്കൽ ഉദ്ഘാടനം ചെയ്തു .
        തുഞ്ചൻ സ്മാരക ലൈബ്രറി സ്കൂൾ ലൈബ്രറിക്കു നൽകുന്ന പുസ്തക സമ്മാനപൊതി ലൈബ്രറി സെക്രട്ടരി ടി.പി.രാജീവനിൽ നിന്നും ,മുൻപി.ടി.എ പ്രസിഡണ്ടും ,പൂർവ്വ വിദ്യാർത്ഥി സംഘടന കൺവീനറുമായ പി.സജിത്കുമാർ ഏറ്റുവാങ്ങി
                  കുറുന്തോടി യു.പി.സ്കൂളിൻ്റെ ഉപഹാരം ലൈബ്രറി ഭരണ സമിതി അംഗം സി.വി.ലിഷ ഏറ്റുവാങ്ങി
              കെ.എം.കെ.കൃഷ്ണൻ ,ഗോകുൽ അജിതാലയം, സലീന സൈദ് എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post

WB AD


 


 

LIVE