തണ്ണീർതടങ്ങൾ സംരക്ഷിക്കാനും, അപകടകരമാവും വിധമുള്ള തണൽമര ചില്ലകൾ നീക്കം ചെയ്യണമെന്നും അഴിയൂർ വില്ലേജ് ജനകീയ സമിതി

 

അഴിയൂർ:- അഴിയൂർ പഞ്ചായത്തിലെ മയ്യഴിപ്പുഴയോട് ചേർന്ന് നിൽക്കുന്ന സ്ഥലങ്ങളിലെ തണ്ണീർതടങ്ങൾ അനധികൃതമായി നികത്തുന്നത് വ്യാപകമായിട്ടുണ്ട്. 

കുടിവെള്ള ക്ഷാമത്തിനും മഴക്കാലത്ത് പ്രളയ സമാന അവസ്ഥക്കും ഇത് കാരണമാകും.പാതയോരത്തെ മരച്ചില്ലകൾ വീണ് അപകടങ്ങൾ സംഭവിക്കുന്നത് വർദ്ധിച്ചിരിക്കുകയാണ്. രണ്ട് വിഷയങ്ങളിലും തുടർ നടപടിക്കായി അജണ്ട വെച്ചു കൊണ്ട് വില്ലേജ് ജനകീയ സമിതി ചർച്ച ചെയ്തു.

 വില്ലേജ് ഓഫീസർ ധന്യ ബാലകൃഷൻ ജനകീയ സമിതി അംഗങ്ങളായ പി വാസു,യു എ റഹീം,മുബാസ് കല്ലേരി,കെ വി രാജൻ മാസ്റ്റർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE