മയ്യന്നൂർ :വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത്, ഗവ. ആയുർവേദ ഡിസ്‌പെൻസറി ആയുഷ്മാൻ ഭാരത് ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ കുട്ടോത്ത്, ബോധി ബഡ്‌സ് സ്കൂൾ മയ്യന്നൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പത്താമത് അന്താരാഷ്ട്ര യോഗ ദിനാചാരണം സംഘടിപ്പിച്ചു.
ബഡ്‌സ് സ്കൂളിലെ കുട്ടികൾ, അവരുടെ രക്ഷിതാക്കൾ, സ്കൂളിലെ സ്റ്റാഫ് എന്നിവർക്കാണ് ബഡ്‌സ് സ്കൂളിൽ വച്ച് യോഗ പരിശീലനം നൽകിയത്.
വൈസ് പ്രസിഡന്റ് .പികെ മുരളിയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് . കെ. കെ. ബിജുള പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ . സുബിഷ കെ ശ്രീമതി.രജിതകോളിയോട്ട്,ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. അനീഷ് കുമാർ, യോഗ പരിശീലക ഡോ. ഗീതു, പ്രധാന അധ്യാപിക . ശോഭന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
യോഗ ഫോർ സെൽഫ് ആൻഡ് സൊസൈറ്റി എന്നതാണ് ഈ വർഷത്തെ യോഗ ദിനത്തിന്റെ സന്ദേശം. ബഡ്‌സ് സ്കൂളിലെ കുട്ടികൾക്കായി തുടർന്നും ആയുർവേദ ഡിസ്‌പെൻസറിയുടെ നേതൃത്വത്തിൽ യോഗ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
Post a Comment