കിണബ്രകുന്ന് ഭൂമാഫിയകൾ ഇടിച്ച് നിരത്തുന്നതിനെതിരെ നാട്ടുകാർ രംഗത്ത്.


നാദാപുരം : നാദാപുരം ഗവ കോളജിന് സമീപത്തെ കിണബ്രകുന്നിൻ്റെ ഒരു ഭാഗം ഭൂമാഫികൾ അനധികമായി ഇടിച്ചു നിരത്തുന്നതായി പരാതി. ഭൂമിയുടെ ഘടന തന്നെ മാറ്റുന്നതരത്തിൽ മണ്ണ് മാന്തികൾ ഉപയോഗിച്ചാണ് മണ്ണിടിച്ച് നിരപ്പാക്കിയിരിക്കുന്നത്. സമീപത്തെ ജനവാസ കേന്ദ്രത്തെ മണ്ണിടിച്ച് നിരപ്പാകുന്നത് സാരമായി ബാധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. നിയമ വിരുദ്ധമായി മണ്ണിടിച്ച് നിരപ്പാക്കുന്നത് അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. മണ്ണിടിക്കുന്നത് നിർത്താൻ കിണബ്ര കുന്നിൽ എത്തിയിരിക്കുന്ന മണ്ണുമാന്ത്രി വാഹനത്തിൻ്റെ ഡ്രൈവമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത കുന്നിടിക്കൽ തടയണമെന്നാവശ്യപ്പെട്ട് നാദാപുരം വില്ലേജിൽ പരാതി നല്കി. 


Post a Comment

Previous Post Next Post

WB AD


 


 

LIVE