വടകര റൊട്ടറിയും, വടകര മർച്ചന്റ് അസോസിയേഷനും സംയുക്തമായി സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.


വടകര റൊട്ടറിയും, വടകര മർച്ചന്റ് അസോസിയേഷനും സംയുക്തമായി, പാർക്കോ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

എല്ലു സംബന്ധമായ രോഗങ്ങൾ കണ്ടുപിടിക്കാൻ ബോൺ മേരോ ഡെൻസിറ്റി ടെസ്റ്റും, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കണ്ടുപിടിക്കാനുള്ള പൾമുനറി ഫഗ്ഷൻ ടെസ്റ്റും ക്യാമ്പിൽ സൗജന്യമായിരുന്നു. നൂറ്റി അൻപതു പേർ പരിശോധന നടത്തി.

മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്‌ അബ്ദുൽ സലാം ക്യാമ്പ് ഉത്ഘാടനം ചെയ്തു.ക്യാമ്പ് ഡയറക്ടർ ഡോ. എം. നൗഷീദ് അനി ക്യാമ്പ് സംബന്ധിച്ചു വിശദീകരിച്ചു. റോട്ടറി കമ്മ്യൂണിറ്റി സർവീസ് ചെയർമാൻ പി. പി. രാജൻ ആദ്യക്ഷം വഹിച്ചു.കെ. ഹാഷിം, ഡോ. ജി. കല്പന, മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളായ എം. പി. മജീഷ്, എം. കെ. രാഗു‌ട്ടി, വി. കെ. മുഹമ്മദ്‌ അലി, പി. അമൽ അശോക്, പി. കെ. രതീശൻ, കെ. കെ. അജിത് എന്നിവർ പ്രസംഗിച്ചു.ഡോ. ഫവാസ് മുഹമ്മദ്‌ മനു, ഡോ. എ. പ്രീന എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.

Post a Comment

Previous Post Next Post

WB AD


 


 

LIVE