ജിവിഎച്ച് എസ്സ് എ സ്സ് മടപ്പള്ളി ലഹരി വിരുദ്ധ ദിനം ആചരിച്ചു.

 



ജിവിഎച്ച് എസ്സ്  എ സ്സ് മടപ്പള്ളി   ലോകലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട്  വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ  ലഹരി വിരുദ്ധ പ്രതിജ്ഞ റേഡിയോ സ്റ്റേഷൻ വഴി ഋതുപർണ  ചൊല്ലികൊടുക്കുകയും അത് എല്ലാ ക്ലാസ്സിലെയും കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു. അതിനു ശേഷം വിവിധ സേനാംഗങ്ങളും മറ്റു വിദ്യാർത്ഥികളും ചേർന്ന്  പാർക്ക് റോഡിലേക്ക് റാലി സംഘടിപ്പിച്ചു. റാലി  ഹെഡ്മാസ്റ്റർ  ഗഫൂർ സർ ഉദ്ഘാടനം ചെയ്തു. സുരേന്ദ്രൻ , ടി എം സുനിൽ , എന്നിവരുടെ നേതൃത്വത്തിൽ റാലി പുറപ്പെട്ടു. അതിനു ശേഷം വിവിധ തീമുകളിൽ കുട്ടികളുടെ  ഫ്ലാഷ്മോബ്, തെരുവ് നാടകം എന്നിവ സ്കൂൾ ഗ്രൗണ്ടിൽ എല്ലാ കുട്ടികൾക്കും കാണുന്ന രീതിയിൽ അവതരിപ്പിച്ചു. ശേഷം തീയേറ്റർ ഹാളിൽ കുട്ടികൾ എഴുതി തയ്യാറാക്കിയ  നാടകം  അവതരിപ്പിക്കുകയും എക്സ്സൈസ് ഡിപ്പാർട്മെന്റ് ന്റെ വിമുക്തിയുടെ ഒരു ഷോർട് ഫിലിം പ്രദർശി പ്പിക്കുകയും ചെയ്തു. യു പി സെഷൻ,ഹൈസ്കൂൾ സെഷനു കളിലായി പോസ്റ്റർ  പ്രദർശനവും സംഘടിപ്പിച്ചു. ജീവിച്ച്എസ്എസ് മടപ്പള്ളിയിലെ ഹയർ സെക്കൻഡറിയിലെ എൻഎസ്എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി  ലഹരി മാഫിയക്കെതിരെ നാദാപുരം റോഡ് കേന്ദ്രീകരിച്ച്  ബോധവൽക്കരണവും പ്രചാരണ പ്രവർത്തനങ്ങളും നടത്തി.പ്രിൻസിപ്പാൾ പ്രീതി കുമാരി ടീച്ചർ,രമേശൻ മാസ്റ്റർ,പ്രശാന്ത് മാസ്റ്റർ,ബിജു മാസ്റ്റർ,ബാസിത് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

WB AD


 


 

LIVE