ബാലുശ്ശേരിയിൽ വാഹന അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്


ബാലുശ്ശേരി: ബാലുശ്ശേരിയിൽ വാഹന അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്. ബാലുശ്ശേരി ബ്ലോക്ക് റോഡ് ജംഗ്ഷനിലാണ് അപകടം നടന്നത്.ബസ് സ്ക്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരായ കൂട്ടാലിട പാലോളി സ്വദേശികളായ ബഷീർ കൂരിക്കണ്ടി, അബ്ദുൽസലാം കൂരിക്കണ്ടി, എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്നലെ വൈകുന്നേരം 7 മണിയോട് കൂടിയായിരുന്നു അപകടം സംഭവിച്ചത്. ഇരുവരും സ്കൂട്ടറിൽ ബാലുശ്ശേരിയിൽ നിന്നും പാലോളിയിലേക്ക് പോവുകയായിരുന്നു.

ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ കൊയിലാണ്ടിയിൽ നിന്നും ബാലുശ്ശേരിയിലേക്ക് പോവുകയായിരുന്ന അർച്ചന ബസ് ഇടിച്ചായിരുന്നു അപകടം.പരിക്കേറ്റ ഇരുവരെയും നാട്ടുകാരും പോലീസും ചേർന്ന് മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post

WB AD


 


 

LIVE