കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച സിപിഐഎം നേതാവ് കെ കെ ലതികക്കെതിരെ അന്വേഷണം. ഡിജിപിക്ക് യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് നടപടി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദുല്‍ഖിഫില്‍ ഇമെയില്‍ വഴി അയച്ച പരാതി ഡിജിപി പൊലീസ് ആസ്ഥാനത്തെ പ്രത്യേക ടീമിന് കൈമാറി.പരാതി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. പലതവണ ലോക്കല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് ഡിജിപിക്ക് പരാതി നല്‍കിയത്.ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ 'അമ്പാടിമുക്ക് സഖാക്കള്‍' എന്ന ഇടതുസൈബര്‍ പേജില്‍ പങ്കുവെച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടായിരുന്നു കെ കെ ലതിക പങ്കുവെച്ചത്. എന്നാല്‍, പോസ്റ്റ് വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടും ലതിക സ്‌ക്രീന്‍ ഷോട്ട് പിന്‍വലിച്ചിരുന്നില്ല. പിന്നീട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയതോടെ പിന്‍വലിക്കുകയായിരുന്നു.
Post a Comment