പ്രതിഷേധ പ്രകടനം നടത്തി*

*
വടകര:യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം സെക്രട്ടറി സജിത്ത് മാരാർ, കെഎസ്‌യു ഭാരവാഹികളായ അഭിഷേക്,ആഷിഫ്,അരുൺ,രബിത്ത്, അർജിത്ത് എന്നിവർക്ക് നേരെ നടന്ന ഡിവൈഎഫ്ഐ- എസ്എഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ട് വടകരയിൽ യൂത്ത് കോൺഗ്രസ് വടകര നിയോജകlമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. അക്രമികൾക്കെതിരെ പോലീസ് കർശന നടപടികൾ സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് സി. നിജിൻ ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനത്തിന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ,നജ്മൽ പി. ടി. കെ, സുബിൻ മടപ്പള്ളി,ദിൽരാജ് പനോളി,പ്രബിൻ പാക്കയിൽ, ജി.ശ്രീനാഥ്‌, അഭിനന്ദ് ജെ മാധവ്,കാർത്തിക് ചോറോട്,റയീസ് ഏറാമല ,സിദ്ധാർഥ്,റസാഖ് കൈനാട്ടി, കൃഷ്ണദാസ്, ജിബിൻ കൈനാട്ടി, സിജു പുഞ്ചിരിമിൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

WB AD


 


 

LIVE