കുറ്റ്യാടി: കാഫിർ പരാമർശത്തിൽ സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ.കെ ലതികക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് ജില്ല പഞ്ചായത്തംഗവുമായ വി.പി ദുൽഖിഫിൽ നൽകിയ പരാതി സ്വീകരിക്കാൻ തയാറാവാത്തതിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ ബഹളം. ഒടുവിൽ ഡിവൈഎസ്പി ഇടപെട്ട് പരാതി സ്വീകരി ച്ചു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.
കാഫിർ വ്യാജ സ്‌ക്രീൻഷോട്ട് വിഷയത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വി.പി ദുൽഖിഫിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രാഹുൽ ചാലിൽ, ഷംസീർ എകെ, ജംഷി അടുക്കത്ത്, അഫ്സൽ മുഹമ്മദ്, പിപികെ നവാസ് അമാൻ തുടങ്ങിയവരും കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ എത്തി. എന്നാൽ പരാതി സ്വീകരിക്കാൻ എസ്ഐ തയാറായില്ല. തുടർന്ന് പ്രവർത്തകർ സ്റ്റേഷനിൽ പ്രതിഷേധവുമായി ഇരുന്നു. ഒടുവിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്തും എത്തി. തുടർന്ന് നാദാപുരം ഡിവൈഎസ്പിയുമായുള്ള ചർച്ചയെ തുടർന്ന് പരാതി സ്വീകരിക്കുകയായിരുന്നു.
Post a Comment