വിവാഹത്തിൽ നിന്ന് പിന്മാറി; വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

 



മലപ്പുറം കോട്ടക്കലിൽ വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ.എയർ ഗൺ ഉപയോഗിച്ചുള്ള വെടിവെപ്പിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.വെടിയുതിർത്ത വലിയാട് സ്വദേശി അബൂത്വാഹിറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ആണ് സംഭവം.വെടിവെച്ച ശബ്ദം കേട്ട് ഞെട്ടി ഉണർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിൽ ആണ് ജനൽ ചില്ലുകൾ തകർന്നത് കണ്ടത്.കോട്ടക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ വരൻ വലിയാട് സ്വദേശി അബൂ ത്വാഹിറിനെ അറസ്റ്റ് ചെയ്തു.വധുവിന്റെ കുടുംബം വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് പ്രതിയെ പ്രകോപിപ്പിച്ചത് എന്ന് പൊലീസ് പറഞ്ഞു

Post a Comment

Previous Post Next Post

WB AD


 


 

LIVE