ചോമ്പാൽ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വടകര മണ്ഡലം പ്രസിഡണ്ട് ഹാർബറിൽ പതാക ഉയർത്തിയതിന്ശേഷം സ്ഥാപക ദിന സന്ദേശം നൽകി.
രാജ്യത്ത് മതേതര ജനാധിപത്യ മൂല്യങ്ങൾ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷവും എന്നതിന്റെ തെളിവാണ് ബിജെപിക്ക് സീറ്റ് കുറഞ്ഞത്.
കഴിഞ്ഞ പത്തുവർഷംകൊണ്ട് ഒരു ഭരണ നേട്ടവും ചൂണ്ടിക്കാണിക്കാൻ ഇല്ലാത്തതിന്റെ പേരിലാണ് മോദി വർഗീയ വിഷം ചീറ്റിയത്. മോദിയുടെ ഭരണം കൊണ്ട് വിരലിലെണ്ണാവുന്ന കോടീശ്വരന്മാർ ശതകോടീശ്വരന്മാരാവുകയും കോടിക്കണക്കിന് ദരിദ്രന്മാർ അതി ദരിദ്രന്മാരാവുകയും ചെയ്തിട്ടുണ്ട്.
ബിജെപിക്കെതിരെ നിലപാടെടുക്കുന്നവരെ
ആക്രമിച്ചും വീടുകൾ തകർത്തും കൊലപ്പെടുത്തിയും ജയിലിലടച്ചും ഫാഷിസ്റ്റ് നിലപാട് തുടരുകയാണ് ബിജെപി ഭരണ കൂടം.
കോർപ്പറേറ്റ് ദാസ്യവേലയും ഫാഷിസ്റ്റ് നിലപാടും തുടരുന്ന കേന്ദ്ര സർക്കാരിനെതിരെ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നും സ്ഥാപക ദിന സന്ദേശത്തിൽ ഷംസീർ ചോമ്പാല പറഞ്ഞു.
ബ്രാഞ്ച് പ്രസിഡന്റ് അഷറഫ് ചോമ്പാല, സെക്രട്ടറി റഹീസ് ചോമ്പാല, റഹീസ് എം കെ, ജമാൽ കെ കെ, റിയാസ് കെ പി തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment