ടിപി കേസ് പ്രതികളെ വിട്ടയക്കാനുള്ള നീക്കം: രാഷ്ട്രീയപരമായും നിയമപരമായും പ്രതിരോധിക്കുമെന്ന് കെകെ രമ



തിരുവനന്തപുരം: ഹൈക്കോടതി വിധി മറികടന്ന് ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വിമർശനവുമായി കെകെ രമ എംഎൽഎ. പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ഗുരുതരമായ കോടതിയലക്ഷ്യമാണെന്ന് കെകെ രമ പറഞ്ഞു. സർക്കാർ നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും രാഷ്ട്രീയപരമായും നിയമപരമായും പ്രതിരോധിക്കുമെന്ന് കെകെ രമ വ്യക്തമാക്കി.

ടിപി കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ജനഹിതത്തിന് എതിരാണെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. ശിക്ഷാ ഇളവിന് പ്രതികൾക്ക് അർഹതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ വിട്ടയക്കാൻ സർക്കാർ നീക്കമെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. കൊലയാളി സംഘത്തിലെ മൂന്ന് പേരെ ഹൈക്കോടതി വിധി മറികടന്ന് വിട്ടയക്കാൻ നീക്കമെന്നാണ് റിപ്പോർട്ട്.

ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷാ ഇളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ട് കഴിഞ്ഞു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പൊലീസിന് കത്ത് കൈമാറിയത്. ഈ കത്തിന്റെ പകർപ്പാണ് ഇപ്പോൾ പുറത്തുവന്നത്. ശിക്ഷാ ഇളവില്ലാതെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളാണിത്. ഹൈക്കോടതി വിധി മറികടന്നാണ് സർക്കാർ നീക്കം. അന്ന് പ്രതികളുടെ അപ്പീൽ നൽകിക്കൊണ്ടായിരുന്നു ശിക്ഷ വർദ്ധിപ്പിച്ചത്. ഇതിനിടെയാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കം പുറത്തുവന്നത്.

Post a Comment

Previous Post Next Post

WB AD


 


 

LIVE