ഏറാമല ഗ്രാമ പഞ്ചായത്ത് ജനകീയ ആരോഗ്യ കേന്ദ്ര ത്തിന്റെ പുതിയ കെട്ടിടത്തിന്റെഉദ്ഘാടനം നാളെ നടക്കും

ഓർക്കാട്ടേരി : ബിനോയ് വിശ്വം MP യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ചനാൽപത്തി അഞ്ചര ലക്ഷം രൂപ ഉപയോഗിച്ച്നിർമാണം പൂർത്തിയാക്കിയ കാർത്തികപള്ളിയിലെ ഏറാമല ഗ്രാമ പഞ്ചായത്ത് ജനകീയ ആരോഗ്യ കേന്ദ്ര ത്തിന്റെ പുതിയ കെട്ടിടത്തിന്റെഉദ്ഘാടനം നാളെ 27 - 6 - 2024 വ്യാഴം കാലത്ത് 9 മണിക്ക്  ബിനോയ് വിശ്വം MP നിർവഹിക്കും. വടകര MLA കെ കെ രമ മുഖ്യാതിഥി ആകും . ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി പി മിനിക അധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും. ജനങ്ങളുടെ ദീർഘകാലത്തെ ആവിശ്യമാണ് പൂവണിയുന്നത്.

Post a Comment

Previous Post Next Post

WB AD


 


 

LIVE