ദേശീയ പാതയിൽ വടകര മൂരാട് പാലത്തിന് സമീപം വ്യാപക മണ്ണിടിച്ചിൽ.

ദേശീയ പാതയിൽ വടകര മൂരാട് പാലത്തിന് സമീപം വ്യാപക മണ്ണിടിച്ചിൽ.
ഇലക്ട്രിക് പോസ്റ്റുകൾ ഉൾപ്പെടെ നിലം പൊത്തി.10 മീറ്ററിലേറെ ദൂരത്തിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മൺകട്ടകൾ റോഡിൽ പതിച്ചിട്ടുണ്ട്.
 രാവിലെ ഉണ്ടായ മണ്ണിച്ചിലിനെ തുടർന്ന് അപകടഭീതി മനസ്സിലാക്കാൻ മുന്നറിയിപ്പ് നൽകുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. മാറ്റി സ്ഥാപിച്ച
ഇലക്ട്രിക് പോസ്റ്റുകൾ അപകട ഭീഷണി ഉയർത്തുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടിയെങ്കിലും അധികൃതർ മാറ്റാൻ തയ്യാറായിരുന്നില്ല.
 ഈ പോസ്റ്റുകളാണ് മണ്ണിടിച്ചിലിൽ നിലം പൊത്തിയത്.
മറ്റ് പോസ്റ്റുകളും അപകട ഭീഷണി ഉയർത്തുന്നുണ്ട്. മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങൾ വിണ്ട് കീറിയ നിലയിലാണ്. കാലവർഷം ശക്തമാവുന്ന
തോടെ മണ്ണിടിച്ചിൽ ശക്തമാവാൻ സാധ്യതയേറെയാണ്. നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന പാതയോട് ചേർന്നാണ് മണ്ണിടിച്ചിലുണ്ടായത്.

Post a Comment

Previous Post Next Post

WB AD


 


 

LIVE