വടകരയിൽ കടലാക്രമണം അതിരൂക്ഷം

 



വടകരയിൽ കടലാക്രമണം അതിരൂക്ഷം ചുങ്കകടപ്പുറം മുകച്ചേരി ഭാഗം. ആവിക്കൽ കുരിയാടി. പള്ളിത്താഴെ ' തുടങ്ങി എല്ലാ തീരഗ്രാമങ്ങളിലും കടൽ അസത്മീറ്റർ കരയിലേക്ക് കയറിയിട്ടുണ്ട്. കുരിയാടിയിൽ പാണൻ്റെ വിട ശ്യാം രാജ്, കിണറ്റിൻകര സരസു'പാണൻ്റെ വിട പവിത്രൻ കോയാൻ്റെ വളപ്പിൽ ഭവാനി, പുതിയ പുരയിൽ സുരേഷ് നായാടിൻ്റെ വിട ഗീത, പുതിയ പുരയിൽ ബാബു പാണൻ്റെ വിടരമേശൻ പുതിയ പുരയിൽ സത്യൻ. അടക്കം മുപ്പതോളം വീടുകൾ കടലാക്രമണ ഭീഷണിയിലാണ് തീരദേശറോഡ് തകർന്ന് തരിപ്പണമായി 'പുതുതായി സ്ഥാപിച്ച പത്തോളം ഇലക്ടിക്ക് പോസ്റ്റുകളും ഒരു ട്രാൻസ്ഫോമറും കടലെടുക്കുന്ന സ്ഥിതിയിലാണ്. ഇവിടെ 54 വർഷം മുമ്പ് കെട്ടിയ കടൽ ഭിത്തിയാണുള്ളത് വർഷങ്ങൾക്ക് മുമ്പുതന്നെ കടൽ ഭിത്തിമണ്ണിനടിയിലാണ് ഉള്ളത് അത് കാരണം തന്നെ തിരമാലകൾ കടൽഭിത്തി കടന്നാണ് കരകവരുന്നത് ഈ പ്രദേശത്തെ കടൽ ഭിത്തി ഉടൻ പുനർനിർമ്മിച്ചില്ലെങ്കിൽ നൂറോളം വീട്ടുകാർ വീട് വിട്ട് ഒഴിയേണ്ടിവരും. വരയൻ്റെ വളപ്പ് മുതൽ കൈതയിൽ വളപ്പ് വരെ 500 മീറ്റർ കടൽ ഭിത്തികെട്ടുന്നതിന് 4. 80 കോടി രൂപയുടെ പ്രപ്പോസൽ സർക്കാറിൽ നൽകിയിട്ട് മൂന്ന് വർഷത്തിലധികമായി അടിയന്തിരമായി സർക്കാർ ഇടപെട്ട് കടൽ ഭിത്തി നിർമ്മിക്കണമെന്ന് പരമ്പരാഗത മത്സ്യ തൊഴിലാളി സംരക്ഷണ സമിതി പ്രസിഡണ്ട് സതീശൻ കുരിയാടി ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post

WB AD


 


 

LIVE