നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു കൊണ്ടുള്ള കത്ത് പാർട്ടിക്ക് കൈമാറി. തനിക്ക് നേരെ വന്നത് വ്യാജ ആരോപണമാണ്.എന്നാൽ ധാർമികതയുടെ പേരിൽ വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെക്കാൻ തയ്യാറാണെന്ന് അഖില മര്യാട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ പ്രവീൺ കുമാറിനെ അറിയിച്ചു. ഇത് സംബന്ധിച്ച കത്ത് ഡിസിസി പ്രസിഡന്റിന് കൈമാറി.തനിക്ക് നേരെ വന്ന ആരോപണം വ്യാജമാണ്.ചിലർ തന്നെ വേട്ടയാടപ്പെടുകയാണ്.വിഷയം പാർട്ടി തലത്തിൽ അന്വേഷിക്കണം. എൻറെ നിരപരാധിത്വം പൊതു സമൂഹത്തെ ബോധ്യമാക്കണം.പ്രസ്തുത സംഭവത്തെക്കുറിച്ച് പാർട്ടി തല അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും അഖില കത്തിലൂടെ ആവശ്യപ്പെട്ടു.ആരോപണം ഉയർന്നുവന്ന അവസരത്തിൽ തന്നെ നിജസ്ഥിതി പുറത്തുകൊണ്ടു വരുന്നതിനു വേണ്ടി താൻ വടകര റൂറൽ എസ് പിക്ക് പരാതി കൊടുത്തിരുന്നു. പോലീസ് ഇതുവരെയും യാതൊരുവിധ നടപടികളും എടുത്തില്ല. പ്രസ്തുത പരാതിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. തന്നെ വേട്ടയാടുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരാൻ പാർട്ടിയുടെ കൂടെ നിന്ന് പോരാടുമെന്നും അഖില ജില്ലാ നേതൃത്വത്തെ അറിയിച്ചു .

Post a Comment