കാക്കനാട് DLF ഫ്ലാറ്റിൽ‌ കൂട്ട രോ​ഗബാധ; കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ



കാക്കനാട് DLF ഫ്ലാറ്റിൽ‌ കൂട്ട രോ​ഗബാധയിൽ കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ സ്ഥിരീകരിച്ചു. മൂന്നൂറിലേറെ പേർ ഛർദിയും വയറിളക്കവുമായി ചികിത്സതേടി. രോ​ഗബാധിതരിൽ 25 കുട്ടികളുമുണ്ട്. ഫ്ലാറ്റിലേക്ക് വെള്ളമെത്തുന്നത് മൂന്ന് സ്രോതസുകളി‍ൽ നിന്നാണ്. രോ​ഗബാധയുടെ സാഹചര്യത്തിൽ ഫ്ലാറ്റിൽ ഇന്ന് പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തും.കിണറിലെയും ടാങ്കറിലെയും വെള്ളം പരിശോധിക്കും. വാട്ടർ അതോറിറ്റിയുടെ വെള്ളവും പരിശോധക്ക് അയക്കും. ആശങ്ക വേണ്ടെന്ന് ഫ്ലാറ്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. മുൻ കരുതൽ നടപടികൾ സ്വീകരിച്ചതായി ഭാരവാഹികൾ അറിയിച്ചു. ആരോഗ്യ വകുപ്പ് വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.ജൂൺ ആദ്യമാണ് രോ​ഗം റിപ്പോർട്ട് ചെയ്തത്. ആരോ​ഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ അനുവദനീയമായതിനെക്കാൾ കൂടുതൽ അളവിൽ ബാക്ടീരിയ സാന്നിധ്യം വെള്ളത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജലസംഭരണി, കിണർ, വാട്ടർ അതോറിറ്റി കണക്ഷൻ എന്നിവയിൽ നിന്നെല്ലാമുള്ള ജലം ഉപയോ​ഗിക്കുന്നുണ്ട്. ഫ്ലാറ്റിലെ പ്രധാന ജലശ്രോതസുകളിൽ ഏതിൽനിന്നാണ് രോ​ഗം പടർന്നതെന്ന് കണ്ടെത്തിയിട്ടില്ല. നിലവിൽ ഈ സ്രോതസുകൾ എല്ലാം അടച്ച് ടാങ്കർവഴി വെള്ളം എത്തിച്ചാണ് ഫ്ലാറ്റിൽ ജലം ഉപയോഗിക്കുന്നത്.

Post a Comment

Previous Post Next Post

WB AD


 


 

LIVE