കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു

എടച്ചേരി: 
എടച്ചേരി-കണ്ടോത്ത് മുക്കിലെ പത്താള്ളയിൽ സുധീർകുമാർ(ബാബു) ജോലിക്കിടെ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് നട്ടെല്ലിനും സുഷുമ്നാനാഡിക്കും ക്ഷതമേറ്റ് രണ്ട് മാസമായി ചികിൽസയിലാണ് കോയമ്പത്തൂർ ഗംഗാ ആശുപത്രിയിൽ നിന്ന് ശസ്ത്രക്രീയ ഉൾപ്പെടെ നടത്തിയിട്ടും ഒരു മാറ്റവും ഉണ്ടായിട്ടില്ല വയറിംഗ് തൊഴിലാളി ആയ സുധീർ കുമാറിൻ്റെ അരയ്ക്ക് താഴെ ഒരു ചലനവും ഇല്ല തുടർ ചികിൽസ നടത്തണമെങ്കിൽ ലക്ഷകണക്കിന് രൂപ ആവശ്യമായി വരുന്നുണ്ട് ഭാര്യയും ഡിഗ്രി വിദ്യാർത്ഥിയായ ഒരു പെൺകുട്ടിയുമാണ് സുധീറിൻ്റെ കുടുംബം.നിരാലംബരായ കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ ജനകീയ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി സുധീറിനെയും കുടുബത്തെയും ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരാൻ ഉദാരമതികളുടെ സഹായം തേടുകയാണ് .ജനകീയ കമ്മറ്റി രൂപീകരണ യോഗത്തിൽ വാർഡ് മെമ്പർ ശ്രീധരൻ മാമ്പയിൽ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ പത്മിനി,ടി വി ഗോപാലൻ, മുഹമ്മദ് ചുണ്ടയിൽ, സി പവിത്രൻ, ഇ കെ സജിത്ത്കുമാർ, സി സുരേന്ദ്രൻ, സുരേന്ദ്രൻ കണ്ടോത്ത്,കെ പി രാജൻ എന്നിവർ സംസാരിച്ചു.കമ്മറ്റി ഭാരവാഹികളായി മുഹമ്മദ് ചുണ്ടയിൽ (ചെയർമാൻ) കെ പി രാജൻ (കൺവീനർ) പി.ടി ദിലീപ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. 
കേരളാ ഗ്രാമീണ ബേങ്ക് എടച്ചേരി ശാഖയിൽ അക്കൗണ്ടും എടുത്തിട്ടുണ്ട് അക്കൗണ്ട് നമ്പർ -40 212101092725 
ഐ.എഫ്.എസ് സി കെ.എൽ.ജി.ബി.OO40212

Post a Comment

Previous Post Next Post

WB AD


 


 

LIVE