അടിസ്ഥാന ജീവൻ രക്ഷാ പരിശീലനം വിപുലീകരിക്കും.



ആകസ്മികമായി വരുന്ന അപകടങ്ങളിൽ ജീവൻ രക്ഷിക്കാൻ പ്രഥമ ശുശ്രുഷകളും, സി. പി. ആർ., ചോക്കിംഗ്, അടക്കമുള്ള പരിശീലനം പൊതുസമൂഹത്തിൽ എത്തിക്കാൻ എയ്ഞ്ചൽസ് കോർ കമ്മിറ്റി രൂപരേഖ തയ്യാറാക്കി.പാലിയേറ്റിവ്, മോട്ടോർ വാഹന ജീവനക്കാർ, റെസിഡൻസ് അസോസിയേഷൻ, ആശാ വർക്കേഴ്സ്, സന്നദ്ധ സംഘടനകൾ തുടങ്ങിയ മേഖലകളിൽ പരിശീലനം ലഭ്യമാക്കും.പുതുതായി ചാർജ് എടുത്ത തഹസിൽദാർ ഡി. രഞ്ജിത്തിന് ചടങ്ങിൽ സ്വീകരണം നൽകി.യോഗത്തിൽ തഹസിൽദാർ ഡി. രഞ്ജിത്ത് ആദ്യക്ഷം വഹിച്ചു. ലോകഹൃദയ ദിനത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസുകൾ വിവിധ മേഖലകളിൽ നടത്താൻ പദ്ധതി ആവിഷ്കരിച്ചു. എയ്ഞ്ചൽസ് സംസ്ഥാന ഡയറക്ടർ ഡോ. കെ. എം. അബ്ദുള്ള, ഡെപ്യൂട്ടി തഹസിൽദാർ ഇ. കെ. ഷാജി, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ. സബിൻ, ഡോ. മുഹമ്മദ്‌ അഫ്രോസ്, ഡോ. എം. ടി. മോഹൻദാസ്, ഡോ. ടി. പി. മൊഹമ്മദ്‌, ഡോ. നൗഷീദ് അനി, എക്സിക്യൂട്ടീവ് ഡയറക്ടർ പി. പി. രാജൻ, ഫിനാൻസ് ഡയറക്ടർ കെ. ചന്ദ്രൻ, പി. പി. സത്യനാരായണൻ, സിയം ഹോസ്പിറ്റൽ മാനേജർ റഹീസ്, സ്പെഷ്യൽ തഹസിൽദാർ വി. കെ. സുധീർ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE