മുണ്ടക്കുറ്റി അനശ്വര അങ്കണവാടിയുടെ ബിൽഡിഗിംനു നേരെ നടന്ന അക്രമണവും അയ്യപ്പ ഭജന മഠത്തിൽ കഴിഞ്ഞ ദിവസം നടന്ന ദീപസ്തംഭം തകർത്ത സംഭവവും ഈ പ്രദേശത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ഈ നടപടിക്കെതിരെ പോലീസിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടി ഉണ്ടെങ്കിൽ മാത്രമേ കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ സാധിക്കുകയുള്ളു. അംഗനവാടിയുടെ തുടർ പ്രവർത്തനങ്ങൾ സുഖകരമായരീതിയിൽ നടത്തുന്നതിന് പഞ്ചായത്ത് അടിയന്തരമായി ചെയേണ്ടതാണ്. പോലീസിന്റെ ഭാഗത്ത് നിന്ന് ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തിട്ടില്ലെങ്കിൽ ഈ നാട്ടിലെ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകും. സംഭവസ്ഥലം സന്ദർശിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാവിലുപാറ ബ്ലോക്ക് പ്രസിഡന്റ് ജമാൽ കൊരങ്കോട്, ബ്ലോക്ക് വൈ സെക്ക്രട്ടറി കെ സി കൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് ജനറൽ സെക്രട്ടറി മാരായ കോവുമ്മൽ അമ്മദ്, സനൽ എന്നിവർ സദർശിച്ചു.
അംഗണവാടിക്കും അയ്യപ്പ ഭജന മഠത്തിനും നേരെ നടന്ന ആക്രമണത്തിൽ പ്രതികളെ ഉടൻ അറെസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി
NEWS DESK
0
Tags
lപ്രാദേശികം
Post a Comment