ഓര്‍ഡര്‍ വൈകിയതിന് വഴക്കുപറഞ്ഞു; ഫുഡ് ഡെലിവെറി ബോയ് ആത്മഹത്യ ചെയ്തു

ഓര്‍ഡര്‍ വൈകിയതിന് വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് ഫുഡ് ഡെലിവെറി ബോയ് ആത്മഹത്യ ചെയ്തു. ചെന്നൈയില്‍ ഫുഡ് ഡെലിവറി എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന 19 കാരനാണ് ഉപഭോക്താവിന്റെ ശകാരത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.ബി.കോം വിദ്യാര്‍ത്ഥിയായിരുന്ന പവിത്രനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉപഭോക്താവിന്റെ കടുത്ത പെരുമാറ്റത്തെ കുറ്റപ്പെടുത്തി ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്.

സെപ്തംബര്‍ 11 ന് പവിത്രന്‍ കൊരട്ടൂര്‍ ഭാഗത്ത് ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ ഉപഭോക്താവിന്റെ വീട് കണ്ടെത്താന്‍ താമസിച്ചിരുന്നു. തുടര്‍ന്ന് പുഡ് ഡെലിവെറി ചെയ്യാനും വൈകിയിരുന്നു. ഫുഡ് എത്താന്‍ ലേറ്റ് ആയതിനെ തുടര്‍ന്ന് ഉപഭോക്താവ് പവിത്രനെ ശാസിക്കുകയും പിന്നീട് സേവനത്തെക്കുറിച്ച് ഔപചാരികമായി പരാതി നല്‍കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം, പവിത്രന്‍ ഉപഭോക്താവിന്റെ വസതിക്ക് നേരെ കല്ലെറിഞ്ഞ് ജനല്‍ തകര്‍ത്തതോടെ സംഘര്‍ഷം രൂക്ഷമായി. ഇതോടെ ഉപഭോക്താവ് ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി.ബുധനാഴ്ചയാണ് പവിത്രനെ വീടിന്റെ മേല്‍ക്കൂരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊളത്തൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി കില്‍പ്പോക്ക് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു.


Post a Comment

Previous Post Next Post

WB AD


 


 

LIVE