എആർ റഹ്മാന്റെ ആസ്തി 2000 കോടി, വിവാഹമോചനത്തിന് ശേഷം സൈറയ്ക്ക് നൽകേണ്ട ജീവനാംശം എത്രയായിരിക്കും?

ലോക പ്രശസ്‌‌ത സംഗീതജ്ഞൻ എആർ റഹ്‌മാനും ഭാര്യ സൈറ ബാനുവും വേർപിരിഞ്ഞു എന്ന വാർത്ത ഈ മാസം 19നാണ് പുറത്തുവന്നത്. 29 വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിലാണ് ദമ്പതികൾ വേർപിരിയുന്നത്. ഇവരുടെ പെട്ടെന്നുള്ള വേർപിരിയൽ ആരാധകരെ പോലും ഞെട്ടിക്കുന്നതായിരുന്നു. ജീവിതം പ്രവചനാതീതമാണ് എന്ന ഓർമപ്പെടുത്തലാണിത് എന്നാണ് ചിലർ സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ഇപ്പോഴിതാ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടുകൊണ്ട് ദമ്പതികൾക്കായി സംയുക്ത പ്രസ്‌താവന ഇറക്കിയിരിക്കുകയാണ് സൈറ ബാനുവിന്റെ അഭിഭാഷക വന്ദന ഷാ. ജീവനാംശം ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രസ്‌താവനയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.

വിവിധ ഭാഷകളിൽ സംഗീത സംവിധാനം ചെയ്‌തിട്ടുള്ള എആർ റഹ്മാൻ സിനിമാ രംഗത്തെ തന്നെ ഏറ്റവും ധനികരിൽ ഒരാളാണ്. ഓസ്‌കാർ ജേതാവ് കൂടിയായ അദ്ദേഹത്തിന് ഏകദേശം 1,728 മുതൽ 2000 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്നാണ് വിവരം. ഭാര്യ ജീവനാംശം ആവശ്യപ്പെട്ടാൽ അതിന്റെ പകുതി അവർക്ക് നൽകേണ്ടി വരും. ആ ഘട്ടത്തിൽ അവർ എത്തിയിട്ടില്ല. ഇരുവരും സൗഹാർദത്തോടെ പിരിയാനാണ് ആഗ്രഹിച്ചതെന്നും അഭിഭാഷക പറഞ്ഞു. അതിനാൽ, തന്റെ കക്ഷി ജീവനാംശം ആവശ്യപ്പെട്ടില്ലെന്നും അവർ വെളിപ്പെടുത്തി. വൈകാരികമായ അഭിപ്രായ വ്യത്യാസങ്ങൾ കാരണമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. അതിനാൽ, വിവാഹമോചനം ഒരു രമ്യമായ ഒത്തുതീർപ്പായിരുന്നു.

അതേസമയം, എആർ റഹ്‌മാന്റെ വേർപിരിയൽ വാർത്ത പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ ബാസിസ്റ്റായ മോഹിനി ഡേയും താൻ വിവാഹ മോചിതയായെന്ന വിവരം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ഇത് വലിയ ചർച്ചകൾക്കും സംശങ്ങൾക്കും ഇടയാക്കി. ഇതിനും അഭിഭാഷക മറുപടി നൽകി. രണ്ടും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നാണ് അവർ പറഞ്ഞത്. പൊരുത്തക്കേടുകൾ കാരണം അവർ മാന്യമായി വേർപിരിഞ്ഞു. അതിലിനി ഊഹാപോഹങ്ങൾ കുത്തിനിറച്ച് അവരെ ബുദ്ധിമുട്ടിപ്പിക്കരുത്. ഒരുപാട് ആലോചിച്ചാണ് ദമ്പതികൾ വിവാഹമോചനം എന്ന തീരുമാനമെടുത്തതെന്നും അഭിഭാഷക വ്യക്തമാക്കി.

Post a Comment

Previous Post Next Post

WB AD


 


 

LIVE