അമ്മുവിന്റെ മരണത്തിൽ ദുരൂഹത വർധിക്കുന്നു; കൊലപാതകമെന്ന് ആവർത്തിച്ച് പിതാവ്

പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാർഥിനി അമ്മുവിന്റെ മരണത്തിൽ ദുരൂഹത വർധിക്കുന്നു. അമ്മു ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും പിതാവ് സജീവ് പറഞ്ഞു. ഒമ്പത് കുട്ടികൾ അമ്മുവിനെ നിരന്തരം ഉപദ്രവിച്ചു. അമ്മു ഡയറി എഴുതില്ലെന്നും പിതാവ് പറഞ്ഞു. അമ്മുവിന്റെ മുറിയിലെ ഡയറിയിൽ നിന്ന് ഐ ക്വിറ്റ് എന്നെഴുതിയ കത്ത് ലഭിച്ചെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു സജീവ്. സ്‌കൂളിൽ പഠിക്കുമ്പോൾ പോലും ഡയറി എഴുതുന്ന ശീലമില്ല. കുറിപ്പ് ഫോറൻസിക് പരിശോധനക്ക് അയക്കണം. എല്ലാ ദിവസവും അമ്മു വിളിക്കും. ഹോസ്റ്റലിൽ നിന്ന് കോളേജിലേക്ക് പോകുമ്പോൾ വിളിക്കും. വൈകിട്ടും വിളിക്കും. വൈകിട്ട് വിളിക്കാതായപ്പോഴാണ് ഞാൻ അങ്ങോട്ട് വിളിച്ചത്. ഫോൺ എടുത്തില്ല. ഭാര്യ വിളിച്ചിട്ടും ഫോൺ എടുത്തില്ല

പിന്നെ വാർഡൻ സുധയെ അഞ്ചാറ് തവണ വിളിച്ചപ്പോഴാണ് ഫോൺ എടുത്തത്. ഹോസ്റ്റലിലേക്ക് വരുന്ന വഴിക്ക് അമ്മു കാൽ തട്ടി വീണ് ഒടിവുണ്ടെന്ന് വാർഡൻ പറഞ്ഞു. അമ്മുവിനെ ആശുപത്രിയിൽ എത്തിക്കാനും സമയമെടുത്തെന്ന് സജീവ് ആരോപിച്ചു. നാലരക്ക് വീണെന്നാണ് ലഭിച്ച വിവരം. 20 മിനിറ്റ് പോലും ദൂരമില്ലാത്ത ആശുപത്രിയിലേക്ക് അഞ്ചര മണിക്കാണ് അമ്മുവിനെ കൊണ്ടുപോയത്ആശുപത്രിയിൽ എത്താൻ വൈകിയത് വസ്ത്രം മാറാനാണെന്ന സംശയം തനിക്കുണ്ട്. ഹോസ്റ്റലിന് ചുറ്റും ചെളിയാണ്. എന്നാൽ അമ്മുവിന്റെ വസ്ത്രത്തിൽ ഒരു ചെളിയുമില്ലായിരുന്നു. അമ്മുവിനെ ഉപദ്രവിച്ച മൂന്ന് കുട്ടികളും ക്രിമിനലുകളാണ്. ഇവർ മൂന്ന് പേരും അപായപ്പെടുത്തി വസ്ത്രം മാറ്റിയതാണോയെന്നാണ് സംശയമെന്നും സജീവ് പറഞ്ഞു.


Post a Comment

Previous Post Next Post

WB AD


 


 

LIVE