ചേലക്കരയിൽ എൽഡിഎഫ് ലീഡുയർത്തി. ഒടുവിലെ വിവരം പ്രകാരം 9017 വോട്ട് ലീഡാണ് എൽഡിഎഫിനുള്ളത്. ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷത്തിൽ പ്രതികരണവുമായി മുൻ മന്ത്രി കെ രാധാകൃഷ്ണൻ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ചെങ്കോട്ടയാണ് ഈ ‘ചേലക്കര’ എന്നാണ് മുൻ മന്ത്രി കുറിച്ചത്. ഹൃദയത്തോട് ചേർത്ത് നിർത്തിയ ചേലക്കരയ്ക്ക് നന്ദിയെന്ന് യു ആർ പ്രദീപ് ഫേസ്ബുക്കിൽ കുറിച്ചു.
Post a Comment