രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വത്തിന്റെ വിജയമാണെന്ന് ഷാഫി പറമ്പിൽ. ടിവിയിലെ കൊടുങ്കാറ്റല്ല വോട്ടെണ്ണുന്ന 23ന് കാണുകയെന്ന് നേരത്തെ പറഞ്ഞിരുന്നു. അത് ശരിയാണെന്ന് തെളിഞ്ഞുവെന്നും ഷാഫി പറഞ്ഞു.ബിജെപിയെ പാലക്കാട് നിന്ന് മാറ്റാൻ ജനം തീരുമാനിച്ച് കഴിഞ്ഞു. പാലക്കാട് സിപിഎം-ബിജെപി മുന്നണി പരാജയപ്പെട്ടു എന്നാണ് പറയേണ്ടത്. വടകരയിലെ കാഫിർ വിവാദവും പാലക്കാട്ടെ പരസ്യവിവാദവും ഓർക്കണം.
സിപിഎം വർഗീയത പറയുന്നത് നിർത്തണം തെരഞ്ഞെടുപ്പ് എല്ലാം കഴിഞ്ഞ് പോകും, നാടിനിയും മുന്നോട്ടു പോകണ്ടേ എന്നാണ് വടകരയിൽ നേരത്തെ സിപിഎം പറഞ്ഞത്. ആ വാചകം ഞാൻ സിപിഎമ്മിനോട് അങ്ങോട്ട് ചോദിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിനെയും ജാതിയെയും മതത്തിന്റെയും അക്കൗണ്ടിൽ കെട്ടരുത്. പാലക്കാടിന്റെ ജനങ്ങളോടും ആ രീതി കാണിക്കരുതെന്നും ഷാഫി പറഞ്ഞു.
Post a Comment