16 വർഷമായി മണിയൂരിലെ പാലയാട് പ്രവർത്തിക്കുന്ന കാരുണ്യം പെയിൻ &പാലിയേറ്റിവും മണിയൂർ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റും ചേർന്ന് നടപ്പിലാക്കി വരുന്ന സ്റ്റുഡന്റ് ഇനിഷിയറ്റീവ് ഇൻ പാലിയേറ്റിവ് (SIP) ൻ്റ ഈ വർഷത്തെ പരിപാടിയുടെ ഭാഗമായുള്ള ഏകദിന പരിശീലനം മണിയുർ GHSS ൽ വെച്ച് നടന്നു. ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റിവിലെ സംസ്ഥാന ഭാരവാഹികളും വിദഗ്ദ പരിശീലകരുമായ പ്രവീൺ, അബ്ദുൽ കരീം വാഴക്കാട് എന്നിവർ ക്‌ളാസുകൾ നയിച്ചു.പഞ്ചായത്ത് പ്രസിഡന്റ്
T. k അഷ്‌റഫ് ഉദ്ഘാടകനം ചെയ്ത പരിശീലന പരിപാടിയിൽ PTA പ്രസിഡന്റ് സുനിൽ മുതുവന അധ്യക്ഷനായി. NSS ലീഡർസാരംഗ്,പ്രോഗ്രാം ഓഫിസർ പി ജി മിനിമോൾ, എ ആവണി എന്നിവർ സംസാരിച്ചു. റഷീദ് മാസ്റ്റർപി. കെ , ഹമീദ് പി പി, ജയശ്രീ, സിമിഷ തുടങ്ങിയവർ നേതൃത്വം നൽകി.
രോഗീ പരിചരണം, ആശയവിനിമയം, സാന്ത്വന പരിചരണത്തിൽ സമൂഹത്തിന്റെ ബാദ്ധ്യതകൾ തുടങ്ങിയ വിഷയങ്ങൾ പരിശീലനത്തിന്റെ ഭാഗമായിരുന്നു.കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും 100 വിദ്യാർഥികൾക്ക് ഹോം കെയറിൽ പരിശീലനം നൽകി.
പരിശിലനം ലഭിച്ച വിദ്യർത്ഥികൾ കാരുണ്യം പ്രവർത്തകരുടെ കൂടെ വീട്ടിലെത്തിയുള്ള രോഗി പരിചരണത്തിൽ പങ്കാളികളാകും. വിദ്യാർത്ഥികൾ ആയിരിക്കുമ്പോൾ തന്നെ സാന്ത്വന പരിശീലനത്തിൻ്റെ അനുഭവങ്ങളും പ്രാധാന്യവും പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിൻ്റെ പ്രധാന ഉദ്ദേശം.
Post a Comment