ചോറോട് : ഒന്നാം ക്ലാസ്സുകാരുടെ ഡയറിക്കുറിപ്പുകൾ പുസ്തകമാക്കി പ്രസിദ്ധീകരിച്ച് ചേന്ദമംഗലം എൽ പി സ്കൂൾ.ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികളും 100 ദിനഡയറി കുറിപ്പുകൾ പിന്നിട്ടു കഴിഞ്ഞ സാഹചര്യത്തിൽ ഓരോ കുട്ടിയുടെയും തെരഞ്ഞെടുത്ത ഡയറിക്കുറിപ്പുകൾ ചേർത്തുവച്ച് പുസ്തകമാക്കി മാതൃകപ്രവർത്തനം കാഴ്ച വച്ചു..സ്റ്റേറ്റ് റിസോഴ്സ് പേഴ്സണും വടകര ബിആർസി ട്രെയിനറുമായ ഷൈജു.ടി പ്രകാശന കർമ്മം നിർവഹിച്ചു. ഒന്നാം ക്ലാസ് രക്ഷിതാവും പിടിഎ പ്രസിഡന്റുമായ നവനീത്.എൻ.ആർ പുസ്തകം ഏറ്റുവാങ്ങി.ഒന്നാം ക്ലാസ് അധ്യാപിക അശ്വനി പി വി.ഡയറി എഴുത്തിന്റെ പ്രവർത്തന മികവ് വിശദീകരിച്ചു.
പ്രധാന അധ്യാപിക ബിന്ദു സി എച്ച്, എസ് എസ് ജി അംഗങ്ങളായ ദയാനന്ദൻ,അനിൽകുമാർ മാസ്റ്റർ, (റിട്ട)എ ഇ ഒ വേണുഗോപാൽ മാസ്റ്റർ, ജ്യോതി കുമാർ , ഭവ്യ, ഗോപിക എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ മാരായ ജിഷ പനങ്ങാട്ട് സജിത കുമാരി എന്നിവർ ആശംസ നേർന്നു . സ്റ്റാഫ് സെക്രട്ടറി രാഹുൽ വി ആർ നന്ദി പറഞ്ഞു.
Post a Comment