നാദാപുരം: വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസിയുടെ മകനെയും കുടുംബത്തെയും വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതായി പരാതി. പ്രവാസിയും
ജാതിയേരി സ്വദേശിയുമായ ലത്തീഫ് എന്ന ആൾക്കെതിരെയാണ് ' പുറമേരിയിൽ താമസിക്കുന്ന സയ്യിദ് മൻസിലിൽ ബിച്ചുബി എന്ന വരുടെ പരാതിയിൽ ജാതിയേരിയിലെ ലത്തീഫ് എന്നയാൾക്കെതിരെയാണ്
നാദാപുരം പൊലിസ് കേസ് എടുത്തത്.
തന്നെയും മകളുടെ മകനെയും കൊല്ലുമെന്നും വീട് ബോംബ് വെച്ച് തകർക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പൊലിസ് എഫ്.ഐ.ആറിൽ പറയുന്നു. ജീവഭയം കാരണം സ്കൂൾ വിദ്യാർഥിയായ കൊച്ചുമകന് സ്കൂളിൽ പോകാൻ കഴിയുന്നില്ലെന്നും പുറത്തിറങ്ങാ നാവാതെ ഭയപ്പാടോടെ കഴിയുകയാണെന്നും പരാതിയുണ്ട്.
കുടുംബത്തിന് വില കൊടുത്ത് വാങ്ങാൻ കഴിയാത്ത നഷ്ടം വരുത്തി പാഠം പഠിപ്പിക്കുമെന്ന ഓഡിയോ സന്ദേശവും ഇവരുടെ കുടുംബം പുറത്തുവിട്ടു. ഖത്തർ പ്രവാസിയും പരാതിക്കാരിയുടെ മകളുടെ ഭർത്താവും തമ്മിൽ ഖത്തറിലെ വ്യാപാരവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ ഉള്ളതായും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്നും പറയപ്പെടുന്നു. സാമ്പത്തിക ഇടപാട് തർക്കവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കപ്പെട്ട പത്രവാർത്തകളെ വ്യാജമായി എഡിറ്റ് ചെയ്തും ഫോട്ടോ അടക്കം ഉൾപ്പെടുത്തിയും സോഷ്യൽ മീഡിയകൾ വഴി പ്രചരിപ്പിക്കുന്നതായും ഇതിനെതിരെ ലത്തീഫിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഇവരുടെ
കുടുംബാംഗങ്ങൾ പറഞ്ഞു.
Post a Comment