ആയഞ്ചേരി:പി.എം. ഇ. ജി. പി പദ്ധതി പ്രകാരമുള്ള ടിഷ്യു പേപ്പർ നിർമ്മാണയൂണിറ്റ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡിൽ മെമ്പർ എ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കാലഭാഷയ്ക്ക് അനുയോജ്യമായ ഉത്പന്നങ്ങൾ ഗ്രാമീണ മേഖലയിൽ ഉത്പാദിക്കുന്നത് വലിയ കാര്യമാണ്. മാത്രവുമല്ല ഗുണമേന്മയിൽ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നത് കച്ചവടക്കാർക്ക് കൂടുതൽ ലാഭമുണ്ടാക്കാനും കഴിയും. ആയഞ്ചേരി പഞ്ചായത്തിലെ തന്നെ ആദ്യ പദ്ധതിയായ ടിഷ്യു പേപ്പർ നിർമ്മാണ യൂണിറ്റിൽ നിന്ന് ഉത്പന്നം വാങ്ങി സംരംഭത്തെ പരമാവധി പ്രോത്സാഹിപ്പിക്കണമെന്ന് മെമ്പർ പറഞ്ഞു. എം. എം സയീദ് മുഹമ്മദ് ആദ്യ വിൽപ്പന ഏറ്റുവാങ്ങി,മലയിൽ ബാലകൃഷ്ണൻ, ജിത്തു ഗോപാൻ, കുളങ്ങരത്ത് നാരായണക്കുറുപ്പ്, സി.പി നിജിൽ,ഗീത ഐശ്വര്യ, ജിജി ഐശ്വര്യ, ഇ.പ്രകാശൻ, കെ.പി കരുണാകരൻ, രതീഷ് കെ.പി, പത്തായക്കുന്നുമ്മൽ രാജൻ, അമ്മത് പുലയൻ കുനി, സുരേഷ് എം.ജി, രജ്ജിത്ത് മേച്ചേരി, തുടങ്ങിയവരും നാട്ടുകാരും സന്നിഹിതരായി.
ടിഷ്യു പേപ്പർ നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
NEWS DESK
0
Tags
പ്രാദേശികം
Post a Comment