വില്ല്യാപ്പള്ളി പഞ്ചായത്തിന്റെയും ഗവ. ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ഏഴാം വാർഡിൽ സൗജന്യ യോഗ പരിശീലന ക്ലാസ്സ് ആരംഭിച്ചു.
പരിശീലന ക്ലാസിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി. രാഗിണി യുടെ അധ്യക്ഷതയിൽ പ്രസിഡന്റ് ശ്രീമതി. കെ. കെ. ബിജുള നിർവഹിച്ചു. വികസന സമിതി കൺവീനർ രാജൻ മഠത്തിൽ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. അനീഷ് കുമാർ, യോഗ പരിശീലകൻ ശ്രീ. വിജിത്ത്. പി. പി., ആശാ വർക്കർ ശ്രീജ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഒരു മാസം നീണ്ടു നിൽക്കുന്ന പരിശീലനം എല്ലാ ദിവസങ്ങളിലും വൈകുന്നേരം 6 മണി മുതൽ 7 മണി വരെയാണ് നടക്കുക. ജീവിതശൈലീരോഗനിയന്ത്രണം, ശരീരഭാരം കുറയ്ക്കൽ, സന്ധി വേദനകളിൽ നിന്ന് ആശ്വാസം നൽകൽ, മാനസികോല്ലാസം നൽകൽ, രോഗം വരാതെ ആരോഗ്യം കാത്തു രക്ഷിയ്ക്കുക എന്നിവയെല്ലാം ഈ പരിശീലനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതായി മെഡിക്കൽ ഓഫീസർ അറിയിച്ചു. 30 പേർക്കാണ് ക്ലാസുകൾ നടക്കുക.
Post a Comment