പഞ്ചാബിലെ
സൈനീക ക്യാമ്പിൽ വടകര സ്വദേശി
സൈനീകൻ പരിശീലനത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം.
കരസേനയിൽ 49 എഡി റെജിമെന്റിൽ ജോലി ചെയ്യുന്ന വടകരയിലെ ആച്ചംമണ്ടിയിൽ വൈശാഖ് (33) ആണ് മരിച്ചത്. പഞ്ചാബിലെ സൈനിക ക്യാമ്പിൽ വെളളിയാഴ്ച്ച രാവിലെ നടന്ന പരിശീലനത്തിനിടയിൽ ഹൃദയാഘാത
ത്തെ തുടർന്ന്കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇന്ന് രാത്രി 11 മണി
യോടെ കരിപ്പൂരിലെത്തുന്ന മൃതദേഹം ഞായർ രാവിലെ 11ന് വീട്ടുവളപ്പിൽ സംസ്കരിക്കും
Post a Comment