ഗതാഗതം തടസ്സപ്പെടുത്തി പാർക്ക് ചെയ്‌ത കാർ മാറ്റാൻ ആവശ്യപ്പെട്ട സ്വകാര്യ ബസ് ഡ്രൈവർക്ക് മർദ്ദനം.


കോഴിക്കോട്: ഗതാഗതം തടസ്സപ്പെടുത്തി റോഡിൽ പാർക്ക് ചെയ്‌ത കാർ മാറ്റാൻ ആവശ്യപ്പെട്ട സ്വകാര്യ ബസ് ഡ്രൈവർക്ക് മർദ്ദനം. വടകര തൊട്ടിൽ പാലം റൂട്ടിലോടുന്ന 'മെഹബൂബ്' ബസ് ഡ്രൈവർ വട്ടോളി സ്വദേശി ഷെല്ലി ( 35 ) നാണ് മർദനമേറ്റത്.ഇന്നലെ രാത്രി മൊകേരിക്കടുത്ത് ചട്ടമുക്കിലാണ് സംഭവം. സംഭവത്തിൽ മുഹമ്മദ് എന്നയാൾക്കെതിരെ കുറ്റ്യാടി പൊലിസ് കേസെടുത്തു. ഡ്രൈവറെ ഹെൽമറ്റ് ഉപയോഗിച്ച് മർദ്ദിക്കുന്ന മൊബൈൽ ഫോൺ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

Post a Comment

Previous Post Next Post

WB AD


 


 

LIVE