പെരുന്നാൾ ആഘോഷിക്കാൻ പോയ കുടുംബത്തിന്റെ വാഹനം മറിഞ്ഞു, കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം


അൽ ഐൻ: യുഎഇയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം. വെള്ളിമാട്കുന്ന് പികെ നസീറിന്റെ ഭാര്യ സജിന ബാനു (54) ആണ് മരിച്ചത്. പെരുന്നാൾ ആഘോഷിക്കാൻ അൽ ഐനിലേക്ക് പോയതായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം റോഡിൽ മറിഞ്ഞാണ് അപകടമുണ്ടായത്. മകനായിരുന്നു വാഹനമോടിച്ചിരുന്നത്. സംഭവത്തിൽ ഭർത്താവ് നസീറിനും മകൻ ജർവ്വീസ് നാസിനും പരിക്കേറ്റു. മൃതദേഹം അൽ ഐൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടിക്രമങ്ങൾ പുരോ​ഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. മക്കൾ: ഡോ. ജാവേദ് നാസ്, ജർവ്വീസ് നാസ്. മരുമകൾ: ഡോ. ആമിന ഷഹല.

Post a Comment

Previous Post Next Post

WB AD


 


 

LIVE