വഖഫ് ബില്‍ കേവലം മുസ്ലിംവിരുദ്ധം മാത്രമല്ല ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കാനുള്ള നീക്കമാണെന്ന് ഡോ ജോണ്‍ ബ്രിട്ടാസ് എംപി. ക്രൈസ്തവര്‍ക്ക് മേല്‍ കള്ളക്കണ്ണീര്‍ ഒഴുക്കിയാല്‍ കുറേ എം.പിമാരെ കിട്ടുമെന്നാണ് ബിജെപി കരുതുന്നത്. അതിശക്തമായ പ്രതിഷേധം രാജ്യസഭയിലും ഉയരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ക്രൈസ്തവർക്ക് മേൽ കള്ളക്കണ്ണീർ ഒഴുക്കിയാൽ എം പിമാരെ കിട്ടുമെന്നാണ് ബിജെപിയുടെ വ്യാമോഹം. ഈ രാജ്യത്ത് ബിജെപിക്കെതിരെ രൂപപ്പെടുന്ന ഐക്യത്തിന്റെ പ്രതിഫലനമാണ് നമ്മൾ കഴിഞ്ഞ ദിവസം ലോക്സഭയിൽ കണ്ടത്, രാജ്യസഭയിലും ഇന്ന് ശക്തമായ പ്രതിഷേധം ഉയരുമെന്നും അദ്ദേഹം പറഞ്ഞു.രാജ്യസഭയില്‍ അമിത് ഷാ പലരെയും വ്യക്തിപരമായി ബന്ധപ്പെട്ടു. മതനേതാക്കളെ പ്രീണിപ്പിക്കാന്‍ ശ്രമം നടത്തി. പ്രതിപക്ഷം ഒറ്റക്കെട്ടായി ബില്ലിനെതിരെ അണിനിരന്നു. സാങ്കേതികമായി അവര്‍ വിജയിച്ചാലും ധാര്‍മികമായി പരാജയപ്പെട്ടു. കുറച്ചു ആളുകളെ കുറേക്കാലം തെറ്റിദ്ധരിപ്പിക്കാം. കേരളത്തില്‍ 5 ലക്ഷം വീട് നല്‍കാന്‍ കഴിയുമെങ്കില്‍, മുനമ്പത്തിലെ ഒരാളെ പോലും കുടിയിറക്കാതെ അവരെ സംരക്ഷിക്കാനുള്ള ഉറപ്പ് സര്‍ക്കാരിനുണ്ട്’- എംപി പ്രതികരിച്ചു.
Post a Comment